top of page
Search
  • Writer's pictureAshwin Abraham Thomson

കാര്യാവട്ടം


നമ്മൾ എല്ലാവർക്കും നമ്മുടെ ജന്മനാടായിരിക്കും ഏറെ പ്രിയപ്പെട്ടത്‌. എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും മറ്റൊരു നാട് കൂടെ കാണും പ്രിയപ്പെട്ടതായി. പ്രത്യേകിച്ചും എന്നെപോലെ സ്വന്തം നാട്ടിൽ നിന്ന് മാറി മറ്റൊരിടത്തു വന്നു കോളേജ് വിദ്യാഭ്യാസം നടത്തിയ ഒരാൾക്ക്.

എൻ്റെ ജന്മനാട് കഴിഞ്ഞാൽ മേൽ പറഞ്ഞപോലെ എനിക്ക് ഏറെ പ്രിയപ്പെട്ട നാടാണ് കാര്യാവട്ടം. തിരുവന്തപുരം നഗരത്തിൽ നിന്നും ഏകദേശം പതിനഞ്ചു കി .മി. വടക്കു മാറി സ്ഥിതി ചെയ്യുന്ന അത്ര ചെറുതല്ലാത്ത ഒരു സ്ഥലം. കേരള സർവ്വകലാശാലയും, L.N.C.P യും, ഇന്റർനാഷണൽ സ്റ്റേഡിയവും കാര്യവട്ടം ഗവണ്മെന്റ് കോളേജും ഒക്കെയുള്ള കാര്യാവട്ടം. പണ്ട് എട്ടുവീട്ടീല്‍ പിള്ളമാര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവുമായി എതിർത്ത് നിന്ന കാലത്ത്‌ ഇവിടുത്തെ അയ്യപ്പൻറെ അമ്പലത്തിനു അടുത്ത് വന്നാണ് ആലോചനകൾ നടത്തിയിരുന്നത്. അതുകൊണ്ടാണ് ഇവിടം കാര്യാവട്ടം എന്ന് അറിയപ്പെട്ടത് എന്നാണ് ഐതിഹ്യം. കാര്യവട്ടം മതേതരത്വത്തിന്റെ ചിഹ്നം ആണ്. ഒന്നിലധികം ക്രിസ്ത്യൻ ദേവാലയങ്ങളും, അമ്പലങ്ങളും, മുസ്ലീം പള്ളികളും ഉള്ള ഒരു സ്ഥലം ആണ് കാര്യാവട്ടം. ഒരു വഴിയുടെ രണ്ട് വശങ്ങളിലായി നിൽക്കുന്ന ക്രിസ്ത്യൻ ദേവാലയവും മുസ്ലീം പള്ളിയും ഇവിടുത്തെ പ്രത്യേകതയാണ്. ഇന്ന് വൈകുന്നേരം ചായ കുടിക്കാൻ ജംഗ്ഷനിലോട്ടു ഇറങ്ങിയപ്പോൾ തോന്നിയ കുറച്ചു കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. പാങ്ങപ്പാറ പാലം മുതൽ കഴക്കൂട്ടം സുബ്സ്റ്റേഷൻ വരെ നീണ്ടു കിടക്കുന്ന കാര്യവട്ടത്തെ ഓരോ ഭാഗത്തും ഉണ്ട് എനിക്ക് ഓരോ ഓർമ്മകൾ എന്ന തിരിച്ചറിവാണ് ഇത് എഴുതാൻ എനിക്കുള്ള പ്രചോദനം.

പാങ്ങപ്പാറ പാലത്തിന്റെ ഭാഗം മുതൽ തുടങ്ങാം യാത്ര. ആദ്യം തന്നെ കാണുന്നത് Halaies ഹോട്ടൽ ആണ്. പണ്ടിതു ഹോട്ടൽ chillies ആയിരുന്നു. ഞങ്ങൾ പ്രത്യേക ദിവസങ്ങളിൽ അതായത് കൂടെയുള്ള ആരുടെയെങ്കിലും പിറന്നാൾ ആഘോഷങ്ങൾ ഒക്കെ വന്നാൽ പോകുന്ന സ്ഥലം. പിറന്നാൾ ദിവസത്തെ അത്താഴം പിറന്നാളുകാരൻ വക. അന്നൊക്കെ അവിടെ പോകുന്നതും കഴിക്കുന്നതും ഒക്കെ ഒരു പ്രേത്യേകത ഉള്ള കാര്യങ്ങൾ ആയിരുന്നു. ഭക്ഷണം കഴിച്ചു തുടങ്ങിയാൽ പിന്നെ ലോകത്തിൽ ഉള്ള അറിയാവുന്നതും അറിയാൻ മേലാത്തതും ആയ സകലമാന കാര്യങ്ങളെ പറ്റിയും സംസാരം.ഇവിടെ ഒരു പ്രേത്യേകത ഉണ്ട്. രണ്ടു അല്ലേൽ മൂന്നു ആളുകൾ എന്നിങ്ങനെ ചെറുതായി ഉള്ള സസംസാരം ഇല്ല.എല്ലാവരോടും ഒന്നിച്ചുള്ള സംസാരം മാത്രം.

അത് കഴിഞ്ഞു മുന്നോട് വരുമ്പോൾ ഗുരു മന്ദിരം. അതിനോട് ചേർന്നുള്ള വഴി കാണുമ്പോൾ ഉള്ള ഓർമ Jyothish ആദ്യമായി താമസിച്ചുകൊണ്ടിരുന്നത് ആ ഭാഗത്തുള്ള ഒരു വീട്ടിലായിരുന്നു. ഒരിക്കൽ അവനെ കാണാൻ അത് വഴി പോയി. ഇപ്പോഴും ഓർക്കുന്നുണ്ട് അവിടെ ചെന്ന് കേറുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നു റേഡിയോയിൽ ഏതോ പട്ടു കേട്ട് കിടക്കുന്നതാണ്.ഇതാണ് ആ വഴിയുമായി ബന്ധട്ട ഓർമ. അത് കഴിഞ്ഞു മുന്നോട്ടു വരുമ്പോൾ, അവിടെ ഒരു തട്ട് കട ഉണ്ടായിരുന്നു. പല ദിവസങ്ങളിലും വൈകിട്ട് അവിടെ പോകുമായിരുന്നു അവിടുത്തെ ദോശയും ബീഫും കഴിക്കാൻ. അത് അവിടുത്തെ സ്പെഷ്യൽ ആയിരുന്നു. യാത്ര വീണ്ടും തുടരുന്നു. പിന്നെ നമ്മൾ എത്തുന്നത് പുട്ടു കടയിലേക്കാണ്. കടയുടെ ശരിയായ പേര് മറ്റെന്തോ ആണ്. പക്ഷെ ഞങ്ങള്ക് അത് പുട്ടുകട. അവധി ദിവസങ്ങളിൽ പ്രഭാതഭക്ഷണം ഇവിടുന്നാണ്. ഇവിടെ വന്നു കഴിഞ്ഞാൽ സംസാരവും കഴിപ്പും എല്ലാമായി ഒരു ഒന്നൊന്നര മണിക്കൂർ പോകും. ഞങ്ങൾ എത്തി കഴിഞ്ഞു പുഴുങ്ങുന്ന പുട്ട്, ചുടുന്ന ദോശ പിന്നെ നമ്മൾ പറയുന്ന ഓംലെറ്റ് , രസവട ഇതിൻറെ ഒക്കെ രുചി ഇപ്പോഴും നാവിലുണ്ട്. ഞാൻ ഏറ്റവും കൂടുതൽ തവണ പുട്ടും കടലയും പപ്പടവും കഴിച്ചിട്ടുള്ളതും ഇവിടുന്നു തന്നെ. ഇവിടുത്തേക്ക് നടന്നു വരുന്നതും ഒരു പ്രത്യേക രീതിയില. ഈരുണ്ടുപേർവെച്ച് വരി വരി ആയി നടക്കും.

പുട്ടുകട കഴിഞ്ഞാൽ അടുത്ത സ്ഥലം നേരെ എതിർവശം ഉള്ള ഇടവഴി. ആ വഴി കേറി നടന്നു ചെല്ലുന്നത് പഞ്ചായത്ത് കുളത്തിനടുത്ത്. ഉപയോഗശൂന്യമായി കിടക്കുന്ന കുളം. അതിന്റെ വക്കത്തിരുന്നു വീണ്ടും കുറെ സംസാരം.

തിരിച്ചിറങ്ങി NH വഴി മുന്നോട്ടു നടക്കുമ്പോൾ workshop. Jyothish, Deepak, പിന്നെ ഞാൻ. ഞങ്ങൾക്കാണ് ഇവിടെ ചില ഓർമ്മകൾ. ACE FIESTA ഓർമ്മകൾ. ACE FIESTA എന്നാൽ ഞങളുടെ കോളേജിനുള്ളിൽ നടക്കുന്ന കലാമത്സരങ്ങലാണ്. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് ഇത് നടത്തുന്നത്. 2013ലാണ് ഞങ്ങളുടെ നേതൃത്വത്തിൽ ACE FIESTA നടന്നത്. അന്നത്തെ Curtain Raiser പരിപാടി ആയി തീരുമാനിച്ചത് ഒരു flashmob ആയിരുന്നു. Flashmobനു അവസാനം തീ കത്തിനിൽക്കുന്ന ലോഗോ. ഇതിനായി ലോഗോയുടെ ആകൃതിയിൽ ഒരു ഫ്രെയിം ചെയ്തത് ഇവിടെയാണ്. ഇതിൽ എന്താണ് ഇത്ര പ്രത്യേകത. ശരിയാണ്. പക്ഷേ ഇത് കൊണ്ടുപോയത് പ്രത്യേക രീതിയിലാണ്. രണ്ടു ബൈക്കിലായി ബൈക്കിനു പിറകിൽ ഇരിക്കുന്നവർ പിടിച്ചു . വേറെ രണ്ടു ബൈക്ക് മുന്നിലും പിറകിലുമായി ഒരു പരേഡ് പോലെ.

Workshopനു നേരെ എതിർവശം ഹോട്ടൽ Ethinic. കോട്ടയം രീതിയിലുള്ള ഫുഡ് കിട്ടുന്ന സ്ഥലം. കപ്പ ബിരിയാണി, കോട്ടയം മീൻ കറി, ഡക്ക് roast, BDF, കള്ളപ്പം ഇതൊക്കെ ആരുന്നു ഇവിടുത്തെ ആകർഷണങ്ങൾ. കപ്പ ബിരിയാണി കഴിയ്ക്കാൻ മാത്രമായി ഇവിടെ വരും ഇടയ്ക്കിടയ്ക്ക് . മുന്നോട്ടു വീടും നീങ്ങുമ്പോൾ അമ്പാടിയും, ATM. ഇതിനു മുന്നിൽ ലുറച്ച സ്ഥലം ഉണ്ട്. ATMൽ വരുമ്പോൾ മിക്കവാറും തിരക്കരിക്കും. അപ്പൊ അവിടുത്തെ ചെറിയ കെട്ടിന്റെ മുകളിൽ ഇരുന്നു കത്തി വെക്കും. അവിടുത്തെ കടക്കാർ വിചാരിച്ചിട്ടുണ്ടായിരിക്കും ഇവന്മാർക് പണി ഒന്നും ഇല്ലേ എന്ന്. ഒരു കാര്യവുമില്ല. വെറുതെ വിചാരിച്ചോട്ടെ അല്ലേ.

നേരെ എതിർവശമായിരുന്നു സൂര്യ ബേക്കറി. Shabil എന്ന എന്റെ സുഹൃത്ത് ഒരു ദിവസം ഞങ്ങൾ ചില്ലീസ് ഹോട്ടലിൽ പോയിട്ട് വരുന്ന സമയം. ഏകദേശം 10 മണി ആവാറായി, ഞങ്ങൾ ഒരു 10 - 12 പേരുണ്ട്. ഞങ്ങളുടെ കൂടെന്ന്‌ ഇവാൻ മുന്നോട്ടു ഓടി ഈ ബേക്കറിയിൽ കേറി. എന്നിട്ട് ഉറക്കെ നിലവിളിച്ചു പറയുന്നു "അടിച്ചു പൊളിക്കെടാ ഈ കട " എന്ന്. കടയിലുള്ളവർ ഞെട്ടി എന്ത് ചെയ്യണം എന്നറിയാതെ നിന്നുപോയി. എന്തോ ഭാഗ്യം പുറത്തു ഉള്ള ആരും കേട്ടില്ല ബേക്കറിയിലെ ആളുകൾ മാത്രമേ അത് കേട്ടുള്ളൂ. എന്തൊക്കെയോ പറഞ്ഞു പ്രശ്നം ആകാതെ അവിടുന്ന് സ്ഥലം വിട്ടു. എനിക്കിപ്പോഴും അറിയാത്ത കാര്യമാണ്. എന്തിനാടാ Shabilലെ നീ അങ്ങനെ ചെയ്തത്? എനിക്കുറപ്പുണ്ട് അവനും അറിയില്ലായിരിക്കും എന്തിനു അങ്ങനെ ചെയ്തു എന്ന്.

മുന്നോട്ടു നീങ്ങുമ്പോൾ കാര്യാവട്ടം ലൈബ്രറി. ഇവിടെ വെച്ചാണ് ഇന്ത്യ 2011 ലോകകപ്പിൽ മുത്തമിടുന്നത് കണ്ടത്. ആകാംഷാഭരിതമായ നിമിഷങ്ങൾ നിറഞ്ഞ മത്സരം കാണാൻ നാട്ടുകാരുടെ കൂട്ടവും. Dhoniയുടെ ബാറ്റിൽ നിന്ന് അവസാന സിക്സ് പരന്ന നിമിഷം ഞാൻ ഇപ്പോഴും ഓർക്കുന്നു ആ ആഹ്ളാദാരവങ്ങൾ.

അടുത്തത് നമ്മൾ എത്തുന്നത് നീലമ്മാൾ കടയുടെ മുന്നിലാണ്. ചായയും പലഹാരങ്ങളും മാത്രം കിട്ടുന്ന കടയാണിത്. ഇതും ഞങ്ങളുടെ ഒരു ഒത്തുകൂടൽ സ്ഥലം ആണ്. ഇതിനോട് ചേർന്നുള്ളത് പലവഞ്ജന കടയാണ്. വൈകിട്ട് പാചകം ഉള്ള ദിവസങ്ങളിൽ ഇവിടെ വന്നാണ് സാധനങ്ങൾ വാങ്ങാറുള്ളത്. ഇതിനു എതിർവശം ഉള്ള വാസിയെ മുന്നോട്ടു പോകുമ്പോൾ ആണ് Canavil ബേക്കറി. ഇവിടെ ഒരുപാടു ഒരുപാടു ഓർമ്മകലുണ്ട്. കോളേജ് കഴിഞ്ഞു ഞാനും Viniയും Appuവും 4 മണി ആകുമ്പോൾ ഇറങ്ങി ഇവിടെത്തും. കോഫി, ചെറിയ പലഹാരങ്ങൾ കൂടെ ഒരു ലോഡ് കത്തി അടിയും. അങ്ങനെ ഒരു 5 .30 വരെ ഇവിടെ ഇരുന്നു കത്തി അടിക്കും. ചില ദിവസങ്ങളിൽ Haris, Jyothish, Chintu, Ajith, Anila ഒക്കെ കാണും. ഒരുപാട് അടിയും വഴക്കും കൂട്ടും ഒക്കെ ഉണ്ടായ സ്ഥലമാണ് ഇത്.

ഇനിയുള്ളത് പ്രധാനമായും രണ്ടു സ്ഥലങ്ങളാണ്. ഒന്ന് Brothers ഹോട്ടൽ. ഒരുപാട് സമയം ഞാൻ മാത്രമല്ല ഞങ്ങൾഎല്ലാവരും ചിലവിട്ട സ്ഥലമാണ് ഇത്. ഇതിനെപറ്റി മാത്രം ഞാൻ മറ്റൊരു കുറിപ്പ് എഴുതുന്നതാണ്. രണ്ടാമത്തെ സ്ഥലം മലബാർ ഹോട്ടൽ ആണ്. കോളേജ് ഉള്ളപ്പോൾ ഉച്ചക്ക്‌ മതിലു ചാടി കടന്നു പോയി അവിടുന്ന് കഴിക്കുമായിരുന്നു. പ്രത്യേകിച്ച് ഇവിടുത്തെ ബിരിയാണി. അത് കഴിക്കാത്തവരായി ആരും കാണില്ല എന്നാണ് എന്റെ വിശ്വാസം.

ഇതിനിടക്ക് ഞാൻ വിട്ടുപോയ ഒരു സ്ഥലം ഉണ്ട്. കോളേജ് . വിട്ടു പോയതല്ല, പറഞ്ഞു തുടങ്ങിയാൽ ഒരു നോവൽ എഴുതാനുള്ളടത്തോളം കാര്യങ്ങൾ ഉണ്ട്. അതിനായി ഞാൻ പ്രത്യേകം എഴുതുന്നുണ്ട് . അങ്ങനെ പറഞ്ഞതും പറയാത്തതും വിട്ടുപോയതുമായ ഒരുപാട് ഓർമ്മകൾ ഉള്ള സ്ഥലമാണ് എനിക്ക് കാര്യാവട്ടം. ജീവിതത്തിൽ ഞാൻ എവിടെത്തിയാലും, എത്തിപ്പെട്ടാലും കാര്യാവട്ടം എന്നും എന്റെ പ്രിയപ്പെട്ടതായിരിക്കും.

48 views0 comments

Recent Posts

See All

Disaster Management by Kerala

ലോക ജനത മലയാളികളെ നോക്കുന്നത് അത്ഭുതത്തോടെ ആയിരിക്കും. Disaster Management എങ്ങനെ എന്ന് നമ്മൾ ലോകത്തിന് കാട്ടി കൊടുത്തു. Mark Zuckerberg ...

Comments


bottom of page