top of page
Search
  • Writer's pictureAshwin Abraham Thomson

മെഴുതിരി വെളിച്ചത്തിൽ

ഈ കുറിപ്പ് എന്റെ കുറച്ചു തോന്നലുകൾ മാത്രമാണ്. ഇതിലെ വാക്കുകളുടെ പ്രയോഗമോ വാക്യങ്ങളുടെ ഘടനയോ ഒന്നും ശരിയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ഇന്നലെ മഴമൂലം കറന്റ് പോയപ്പോൾ തോന്നിയ കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു എന്ന് മാത്രം.


നമ്മുക്ക് പണ്ട് ഒരു കാലം ഉണ്ടായിരുന്നു... Load shedding, power cut ഒക്കെ ഇന്നത്തേതിലും കൂടുതൽ ആയിരുന്ന കാലം. അതിനെ ന്യായികരിച്ചൊ പ്രതികൂലിച്ചൊ അല്ല ഈ കുറിപ്പു.


പണ്ട്, എന്റെ സ്കൂൾ കാലഘട്ടത്തിൽ, Load shedding ഒക്കെ പതിവായിരുന്ന കാലം. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എന്റെ കുടുംബം ഒന്നിച്ചിരുക്കും ഈ കറൻറ് ഇല്ലാത്ത സമയത്ത്. ആ സമയം മുതിർന്നവർ എല്ലാം അവരുടെ പണ്ടു കാലത്തെ കഥകളും ജീവിതവുമൊക്കെ പറയും. അതൊക്കെ ഞങ്ങൾ കുട്ടികൾ ജിജ്ഞാസയോടെ കേട്ടിരിക്കുമായിരുന്നു. കഥകളിൽ തമാശയും, സങ്കടവും, കഷ്ടപ്പാടും എല്ലാം ഉണ്ടായിരുന്നു. ഒരു രീതിയിൽ പറഞാൽ എന്റെ ജീവിതത്തിൽ എന്നെ മുന്നോട്ടു നയിക്കുന്നത് ഈ കഥകളും അവയുടെ സാരംശവുമൊക്കെയാണ്‌.


പിന്നെയുള്ള ഒരു നേരമ്പോക്ക് ആയിരുന്നു ആ സമയം ഉള്ള ചീട്ടു കളി. എന്നെ ഗുലാൻ പരിശ് കളിക്കാൻ പഠിപ്പിച്ചത് ഈ മെഴുകുതരി വെളിച്ചത്തിലാണ്. കൂട്ടുകക്ഷിയുടെ കയ്യിലെ ചീട്ടു ഇതായിരിക്കും എന്ന് മനസ്സിലാക്കി ചീട്ട് ഇറക്കി കളിക്കാൻ എന്നെ പഠിപ്പിച്ചത് ഈ മെഴുകുതരി വെളിച്ചത്തിലാണ്.



എന്റെ അമ്മച്ചി ഒരു നല്ല പാട്ടുകാരി ആയിരുന്നു. മറ്റൊരാളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുന്നത് കേട്ട് തന്നതാനെ പഠിച്ച് തന്റെ ഉള്ളിലെ പാട്ടുകാരിയെ വളർത്തിയെടുത്തു. ഇൗ പവർ കട്ട് സമയത്ത് അമ്മച്ചി പഴയ ഓരോ പാട്ടുകൾ പാടുകയും ചെയ്യും.


ഒരു രീതിയിൽ പറഞാൽ മെഴുകുതിരി വെളിച്ചത്തിലാണ് ഞങ്ങൽ കുടുംബം ഒന്നിച്ചിരുന്ന് ഓരോരോ കാര്യങ്ങൾ പങ്കു വെക്കുന്നത്. പവർ കട്ട് ഒക്കെ കുടുംബത്തിൽ ഒരു തുറന്ന സംസാരത്തിന് വേദി ഒരുക്കിയിരുന്നു എന്നു തമാശയായി പറയാം. ചിലപ്പോൾ, എന്റെ തോന്നൽ ആയിരിക്കാം, അങ്ങനെ ഉണ്ടായിരുന്ന സംഭാഷണങ്ങൾ ഒക്കെ ഞങ്ങളുടെയൊക്കെ വെക്തിത്വത്തെ സ്വാധീനിച്ചിട്ടുണ്ടാകാം.


ഇങ്ങനെ സംസാരിച്ചു കുറച്ചു കഴിയുമ്പോൾ എല്ലാവരും കൂടെ ഒന്നിച്ചു അത്താഴത്തിനിരിക്കും. അതുകൊണ്ട് തന്നെ മലയാളികൾക്ക് ഇൗ candle light dinner ഒന്നും ഒരു പുതിയ അനുഭവം ആണെന്ന് എനിക്ക് തോന്നുന്നില്ല... Romantic ആയി കഴിക്കുന്ന dinner എന്നുണ്ടെങ്കിൽ തന്നെയും മലയാളികൾക്ക് അത് nostalgia യുടെ നിമിഷങ്ങൾ ആയിരിക്കാം. പണ്ടു മുതലേയുള്ള ശീലമാണ് വീട്ടിൽ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുക എന്നത്. അതിനു രണ്ട് കാര്യങ്ങൾ ഉണ്ട്. ഒന്ന് കൂട്ടായ്മയുടെ സന്തോഷം. രണ്ട്, കുട്ടികൾ ഒക്കെ ഉള്ളപ്പോൾ അവർ ഭക്ഷണത്തിന്റെ കുറ്റങ്ങൾ പറയാതെ കഴിക്കുക. കാരണം എന്തിരുന്നലും അതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്.


സംസാരം തീരുന്നില്ല ഭക്ഷണ ശേഷം വീണ്ടും മെഴുകുതിരി വെളിച്ചത്തിൽ ഇരുനുള്ള സംസാരം തുടരും. എല്ലാവരെയും സന്തോഷിപ്പിക്കുക ചിരിപ്പിക്കുക ഇതാണ് എല്ലാവരുടെയും ഉള്ളിൽ ഉള്ള ചിന്ത. അതിന് എല്ലാവരും ഒന്നിന് പിറകെ ഒന്നയി ഓരോ കഥകൾ പറയും. കഥകൾ പറയുക അല്ല സത്യത്തിൽ. കഥകൾ അവതരിപ്പിക്കുകയായിരുന്നു എന്നു പറയാം. കാരണം ഓരൊ സംഭാഷണങ്ങളും അത് എങ്ങനെ ആയിരുന്നോ ആ കഥയിലെ കഥാപാത്രം പറഞ്ഞത് അതുപോലെ ആയിരിക്കും ഓരോരുത്തരും പറയാൻ ശ്രമിക്കുക. ആ ചിരിയരങ്ങ് പാതിരാത്രി വരെ നീണ്ട് നിൽക്കും.


ഇന്നും ഈ രീതികൾ ഒക്കെ തുടർന്നു വരുന്നു. കുടുംബത്തിൽ ഇങ്ങനെ ഏല്ലാവരും കൂടെ ഇരുന്ന് സംസാരിക്കുമ്പോൾ കിട്ടുന്ന ഊർജ്ജം ഒന്നു വേറെ തന്നെയാണ്. ഇങ്ങനെ കിട്ടുന്ന ഊർജ്ജം ഇന്നത്തെ എന്നെ വളർത്തിയെടുക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. ഇന്ന് ഞാൻ ഏതു നിലയിൽ എത്തിയോ അതിനെല്ലാം കാരണം ഈ കൂട്ടായ്മ ആകാം. ഇന്ന് ഞാൻ ഉന്നതങ്ങൾ കീഴടക്കി എന്ന് അവകാശപ്പെടുന്നില്ല എന്നതുകൊണ്ട് നാളെ ഞാൻ കീഴടക്കുകില്ല എന്നു വിചാരിക്കുന്നുമില്ല. എങ്ങനായാലും ഞാൻ സ്വപ്നം കണ്ട ജോലി എനിക്ക് ലഭിച്ചു. മുന്നോട്ടുള്ള എന്റെ സ്വപ്നങ്ങൾ ഞാൻ പ്രാവർത്തികമാക്കും എന്നു വിശ്വസിക്കുന്നു. അതിന്റെ ഒരു കാരണം ഞാൻ ഈ പറഞ്ഞ മെഴുകുതിരി വെളിച്ചത്തിലെ ഒത്തുചേരലാണ്.

12 views0 comments

Recent Posts

See All

Disaster Management by Kerala

ലോക ജനത മലയാളികളെ നോക്കുന്നത് അത്ഭുതത്തോടെ ആയിരിക്കും. Disaster Management എങ്ങനെ എന്ന് നമ്മൾ ലോകത്തിന് കാട്ടി കൊടുത്തു. Mark Zuckerberg ...

Comments


bottom of page