top of page
Search
  • Writer's pictureAshwin Abraham Thomson

സുഡാനി from Nigeria



നല്ല സിനിമ.

ഇതാണ് ഈ സിനിമയെ പറ്റി ഏറ്റവും ചുരുക്കി പറയാനുള്ളത്. നല്ലത് എന്നത് ഈ സിനിമയ്ക്ക് ഒരു ഭംഗി വാക്കല്ല.

ഈ സിനിമയിൽ ഏറ്റവും എടുത്ത് പറയേണ്ടത് ഈ സിനിമയുടെ തിരക്കഥ തന്നെയാണ്. മലപ്പുറം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ നടക്കുന്ന കഥ അവിടുത്തെ നാടൻ ശൈലിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത്. തൊട്ടടുത്ത വീട്ടിൽ നടക്കുന്ന കഥയായി തോന്നും ഇത് കാണുന്ന മലപ്പുറത്ത്കാരന്. അവിടെ ഉള്ള ആളുകളുടെ സംസാര ശൈലിക്കുമപ്പുറം അവിടുത്തെ ആളുകളുടെ പ്രത്യേക രീതീകൾ, ജീവിതം എന്നിവ നല്ല രീതിയിൽ വരച്ചു കാട്ടിയ തിരക്കഥയാണ് ഈ സിനിമയുടേത്.


പിന്നെ എടുത്ത് പറയേണ്ടത് ഈ സിനിമയുടെ കാസ്റ്റിംഗ് , സംവിധാനം. ഒാരോ കഥാപാത്രങ്ങൾ , അവർക്ക് ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ തന്നെ ഉപയോഗിച്ചു. സിനിമയിൽ കഥക്ക് ആവശ്യം അല്ലാത്ത ഒരു സീൻ പോലും ഉണ്ടായില്ല. ഷൈജു ഖാലിദ് എന്ന മികച്ച cinematographer ഉണ്ടായിട്ടും ഫ്രെയിമുകളുടെ ഭംഗിക്ക് പിറകെ പോകാതെ ഓരോ സീനും ആവശ്യപ്പെടുന്നത് മാത്രം അനുസരിച്ചുള്ള മികച്ച camera work. ഇത് ഒരു പ്രേക്ഷകന്റെ ശ്രദ്ധ കഥയിൽ തന്നെ നിലനിർത്താൻ സഹായകമായി. കഥ ആവശ്യപ്പെടുന്നത് മാത്രം കൊടുക്കുന്ന സംവിധാന രീതി.


പശ്ാത്തലസംഗീതം ഇൗ സിനിമയെ ഒന്നുകൂടെ മികവുള്ളതാക്കി. ചില സീനുകൾ നമ്മെ ചെറുതായി എങ്കിലും കരയിപ്പിക്കുന്നു എങ്കിൽ അതിന്റെ ഒരു പങ്ക് ഇതിലെ പശ്ാത്തലസംഗീത്തിനണ്.


എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഏറ്റവും മികവുറ്റതാക്കി. കഥാഗതിയിൽ വരുന്ന തമാശകൾ അല്ലാതെ കോമഡിക്ക്‌ വേണ്ടി സീനുകൾ ഇല്ല എന്നത് ഇതിലെ എടുത്ത് പറയേണ്ട കാര്യമാണ്. കഥയിൽ അനുവര്യമല്ലത്ത ഒരു സീനോ കഥപാത്രമോ ഇല്ലായിരുന്നു എന്നത് മറ്റൊരു സവിേഷതയാണ്. അനാവശ്യമായ Aerial shot ഒന്നുംതന്നെ ഇല്ല എന്നും എനിക്ക് തോന്നി.


സൗബിൻ എന്ന കലാകാരന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളിൽ ഒന്നാണ് മജീദ്. പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനം ആയിരുന്നു മജീദ്. കഥയിലെ നായകൻ മജീദാണെങ്കിലും തിരക്കഥ ആണ് എന്റെ അഭിപ്രായത്തിൽ നായകൻ. Savithri Sreedharan,

Sarasa Balussery എന്നിവരുടെ കഥാപാത്രങ്ങളും വളരെ മികച്ചതായിരുന്നു. നന്മയുള്ള സ്നേഹം മാത്രമുള്ള അമ്മമാർ. നിഷ്കളങ്കരായ കഥാപാത്രങ്ങൾ.


മികച്ചതും സുപരിചിതരുമായ സാങ്കേതിക പ്രവർത്തകരും ക്യാമറയ്ക്ക് പിന്നിൽ അണിച്ചേർന്നപ്പോൾ സിനിമയും മികച്ചതായി. പ്രൊഡ്യൂസർ റോളിൽ ഈ സിനിമയുടെ തന്നെ cinematographer Shyju Khalidum, കൂടെ Sameer Thahir. സിനിമ അറിയുന്ന പ്രൊഡ്യൂസേഴ്സ്. മ്യൂസിക് കൈകാര്യം ചെയ്യാൻ Rex Vijayan, Shahabaz Aman. ശക്തമായ പിന്നണി ഈ സിനിമയുടെ അടുത്ത സവിശേഷതയാണ്.


സാധാരണ, കാണുന്ന സിനിമയുടെ review എഴുതുന്ന ഒരാളല്ല ഞാൻ. പക്ഷേ ഇന്ന് ഞാൻ കണ്ട തീയേറ്ററിൽ പകുതി സീറ്റുകളിൽ മാത്രമാണ് ആളുകൾ ഉണ്ടായിരുന്നത്..പക്ഷേ നിറഞ്ഞ സദസ്സിൽ ഓടേണ്ട ഒരു സിനിമ തന്നെയാണിത് എന്ന എന്റെ വിശ്വാസമാണ് ഇത് എഴുതാനുള്ള പ്രേരണ. Guppy എന്ന ചിത്രത്തിന് സംഭവിച്ചത് ഈ സിനിമക്ക് സംഭവിക്കാതിരിക്കട്ടെ.

ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ അഭിപ്രായം മാത്രമാണ് .


ഇൗ സിനിമയുടെ അമരക്കാരനായ Zakariyaക്കും ക്യാമറയുടെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും എന്റെ അഭിന്ദനങ്ങൾ.


എഴുത്തിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. ശീലമില്ലത്ത കാര്യമാണ്. അതുകൊണ്ടാണ്.

11 views0 comments

Recent Posts

See All

Disaster Management by Kerala

ലോക ജനത മലയാളികളെ നോക്കുന്നത് അത്ഭുതത്തോടെ ആയിരിക്കും. Disaster Management എങ്ങനെ എന്ന് നമ്മൾ ലോകത്തിന് കാട്ടി കൊടുത്തു. Mark Zuckerberg ...

മെഴുതിരി വെളിച്ചത്തിൽ

ഈ കുറിപ്പ് എന്റെ കുറച്ചു തോന്നലുകൾ മാത്രമാണ്. ഇതിലെ വാക്കുകളുടെ പ്രയോഗമോ വാക്യങ്ങളുടെ ഘടനയോ ഒന്നും ശരിയാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല....

Bình luận


bottom of page